ലോക ഭിന്നശേഷി ദിനാചരണം വിളിച്ചറിയിച്ച് വിളംബര ജാഥ

ലോക ഭിന്നശേഷി ദിനാചരണത്തിന്റെ മുന്നോടിയായി സമഗ്ര ശിക്ഷ കേരള പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ അടൂര്‍ ടൗണില്‍ വിളംബര ജാഥ നഗരസഭാ ചെയര്‍മാന്‍ ഡി.സജി ഉദ്ഘാടനം ചെയ്തു.  ഗാന്ധി പാര്‍ക്കില്‍ നിന്ന് അടൂര്‍ ബിആര്‍സിയിലേക്ക് നടന്ന ജാഥ അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി.സജി ഫ്ലാഗ് ഓഫ് ചെയ്തു.ജില്ലയിലെ വിവിധ ബിആര്‍സികളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുത്തു.

വിളംബര’ജാഥയ്ക്ക് നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ദിവ്യ റജി മുഹമ്മദ് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം കെ. മഹേഷ് കുമാര്‍, ബിപിസിമാരായ ഷാജി എ. സലാം, ബിജു ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ ബിആര്‍സി കളില്‍ നിന്നായി സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, ട്രെയ്നര്‍മാര്‍, സി.ആര്‍.സി.സി.മാര്‍ എന്നിവര്‍ പങ്കെടുത്തു.

തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷത വഹിച്ചു.സമഗ്ര ശിക്ഷാ കേരള ജില്ല പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഡോ. ലെജു പി. തോമസ്, കെ.മഹേഷ് കുമാര്‍, ബിജു ജോണ്‍, എഫ്. അജിനി, ഷാജി എ. സലാം, റ്റി. സൗദാമിനി, ടി. ഷൈമ എന്നിവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം