തിരുവനന്തപുരം: വിഴിഞ്ഞത്ത് പോലീസിന്റെ ആത്മസംയമനം ദൗര്‍ബല്യമായി കാണരുതെന്ന് മന്ത്രി ആന്റണി രാജു. സമരത്തിന്റെ മറവില്‍ കലാപത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു.
യാഥാർഥ്യ ബോധത്തോടെ പെരുമാറാൻ സമരക്കാർ തയാറാകണം. സംഘർഷമുണ്ടാക്കി നാട്ടിലെ ശാന്തിയും സമാധാന അന്തരീക്ഷം തകർക്കാൻ ആരും ശ്രമിക്കരുത്. പോലീസും സർക്കാർ ഇതുപോലെ ആത്മസംയമനം പാലിച്ച സമരം വേറെയുണ്ടാകില്ല. ഇത് ദൗർബല്യമായി കാണരുത്.സമരക്കാരുടെ ആവശ്യങ്ങളില്‍ സര്‍ക്കാരിനെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു. ബാക്കിയുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാണെന്നും മന്ത്രി പറഞ്ഞു.