തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ അടൂര്‍ പ്രകാശിനെ കുറ്റവിമുക്തനാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി സിബിഐ. അടൂര്‍ പ്രകാശ് മന്ത്രിയായിരിക്കെ പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തില്‍ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.ബെംഗളുരുവിലേക്ക് വിമാന ടിക്കറ്റ് അയച്ച് ക്ഷണിച്ചുവെന്നും അടൂര്‍ പ്രകാശിനെതിരെ ആരോപണമുണ്ടായിരുന്നു.എന്നാല്‍ ആരോപണങ്ങള്‍ തെളിവുമില്ലാത്ത അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്ന് സിബിഐ കണ്ടെത്തി.
ബെംഗളുരുവില്‍ അടൂര്‍ പ്രകാശ് ഹോട്ടല്‍ മുറി എടുക്കുകയോ, ടിക്കറ്റ് അയക്കുകയോ ചെയ്തിട്ടില്ലെന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രമാടം സ്റ്റേഡിയത്തിലെ പീഡന പരാതി. പീഡന കേസില്‍ തെളിവില്ലെന്ന് കണ്ടെത്തി ഹൈബി ഈഡന്‍ എംപിക്ക് സിബിഐ നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. സോളാര്‍ പദ്ധതി നടപ്പാക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ച് വരുത്തി ഹൈബി ഈഡന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു സോളാര്‍ കേസ് പ്രതിയുടെ പരാതി.