ബി.ടെക് ആൻഡ് എം.ടെക് ഈവനിംഗ് കോഴ്സ് സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ ഇവെനിംഗ് ഡിഗ്രി കോഴ്സിൽ 2022-2023 അധ്യയന വർഷത്തേക്ക് ബി.ടെക് ആൻഡ് എം.ടെക് എൻജിനിയറിങ് വിഭാഗത്തിൽ ഈവനിംഗ് കോഴ്സ് പ്രവേശനത്തിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ സ്പോട്ട് അഡ്മിഷന് എസ്.എസ്.എൽ.സി. ബുക്ക്, ടി.സി, എൻ.ഒ.സി, ഡിപ്ലോമ സർട്ടിഫിക്കറ്റ് (ബി.ടെക് അഡ്മിഷന് വേണ്ടി) ബി.ടെക് സർട്ടിഫിക്കറ്റ് (എം.ടെക് അഡ്മിഷന് വേണ്ടി) മാർക്ക് ഷീറ്റ്, നിലവിലെ എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ്, കാരക്ടർ ആൻഡ് കോൺണ്ടക്ട് സർട്ടിഫിക്കറ്റ്,  എക്സ്പീരിസൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും സഹിതം തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ എത്തണം. ബി.ടെക് സ്പോട്ട് അഡ്മിഷൻ 28 ന് ഉച്ച് തിരിഞ്ഞ് രണ്ടിനും എംടെക് സ്പോട്ട് അഡ്മിഷൻ 2.30 ന് നടക്കും. വിവരങ്ങൾക്ക്: 9447411568.

Share
അഭിപ്രായം എഴുതാം