ഓൺലൈൻ രജിസ്ട്രേഷനും ഓപ്ഷൻ സമർപ്പണവും 26 മുതൽ

ബി.എസ്‌സി നഴ്‌സിങ് കോഴ്‌സിന്  ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി ലഭിച്ച പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളജ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വഴി നവംബർ 26 മുതൽ 29 ന് ഉച്ചയ്ക്ക് 12 വരെ സമർപ്പിക്കാം. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടിയ അപേക്ഷകർ നിർബന്ധമായും സ്‌പെഷ്യൽ അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള  എൻ.ഒ.സി  അപ്‌ലോഡ് ചെയ്യണം. എല്ലാ വിഭാഗക്കാർക്കും ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 64.

Share
അഭിപ്രായം എഴുതാം