അന്‍വര്‍ ഇബ്രാഹിം മലേഷ്യന്‍ പ്രധാനമന്ത്രി

കുലാലമ്പുര്‍: ദിവസങ്ങള്‍ നീണ്ട അനിശ്ചിത്വത്തിനൊടുവില്‍ മലേഷ്യന്‍ പ്രധാനമന്ത്രിയായി മുതിര്‍ന്ന നേതാവ് അന്‍വര്‍ ഇബ്രാഹിം സത്യപ്രതിജ്ഞചെയ്തു സ്ഥാനമേറ്റു. സുല്‍ത്താന്‍ അബ്ദുള്ള രാജാവാണു പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്. തെരഞ്ഞെടുപ്പില്‍ അന്‍വര്‍ ഇബ്രാഹിമിനോ മുന്‍ പ്രധാനമന്ത്രി മുഹിയുദ്ദീന്‍ യാസിനോ കേവലഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരണം നീണ്ടുപോയിരുന്നു. അന്‍വറിന്റെ പാര്‍ട്ടിക്കാണു കൂടുതല്‍ സീറ്റുകള്‍ ലഭിച്ചതെങ്കിലും ഭൂരിപക്ഷം ലഭിച്ചില്ല. സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരണത്തിനായി വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ സുല്‍ത്താന്‍ അബ്ദുള്ള രാജാവ് സമവായം കണ്ടെത്താനായി എല്ലാ നേതാക്കളെയും കൊട്ടാരത്തിലേക്കു ചര്‍ച്ചയ്ക്കു വിളിക്കുകയായിരുന്നു.

Share
അഭിപ്രായം എഴുതാം