തിരൂര്‍: മലപ്പുറം ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മം കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ. നിര്‍വഹിച്ചു. തിരൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ രാമന്‍കുട്ടി പാങ്ങാട്ട്, വിദ്യാഭ്യാസ ഉപജില്ലാ ഡയറക്ടര്‍ രമേഷ് കുമാര്‍, ഡി.വൈ.എസ്.പി. വി.വി. ബെന്നി, തലക്കാട് പഞ്ചായത്ത് വൈസ്. പ്രസിഡന്റ് ബാബു, നന്ദന്‍, ഷാനവാസ് കെ, ബാവ.കെ, ഡി.ഇ.ഒ. പ്രസന്ന, എ.ഇ.ഒ. സുനിജ, ബി.പി.ഒ ബാബു, പി. രഘുനാഥ്, ഗഫൂര്‍, ഹൈസ്‌ക്കൂള്‍ എച്ച്.എം ഫോറം കണ്‍വീനര്‍ അബ്ദുള്‍ ജബ്ബാര്‍ പി.കെ, മുംതാസ്, സ്‌റ്റേജ് ആന്റ് പന്തല്‍ കണ്‍വീനര്‍ മോഹനന്‍, പ്രദീപ്, അഷ്‌ക്കര്‍ അലി, എസ്.ജി. ഷൈലേഷ്, മനോജ് ജോസ്, പബ്ലിസിറ്റി കണ്‍വീനര്‍ പ്രവീണ്‍ എ.സി, ആര്‍.പി. ബാബുരാജ്, വിവിധ സംഘടനാ പ്രതിനിധികള്‍, ജനപ്രതിനിധികള്‍, പ്രധാനധ്യാപകര്‍, പി.ടി.എ. പ്രസിഡന്റുമാര്‍, നാട്ടുകാര്‍ സംബന്ധിച്ചു.
മലപ്പുറം ജില്ലാ സ്‌കൂള്‍ കലോത്സവം: പന്തലിന് കാല്‍നാട്ടി
