ഗുരുവായൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ പൂജാ ബംബര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനത്തിനര്‍ഹമായ 10 കോടി രൂപ ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്. കിഴക്കേനടയില്‍ സത്രം ബില്‍ഡിങ്ങില്‍ 25 വര്‍ഷത്തോളമായി ലോട്ടറി കച്ചവടം നടത്തുന്ന കുറ്റിപ്പുറം സ്വദേശി സോമസുന്ദരന്റെ ഭാഗ്യധാര ഏജന്‍സിയില്‍നിന്നു വിറ്റ ജെ.സി. 110398 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനത്തിനര്‍ഹമായത്.
കുട്ടികളുടെ പാര്‍ക്കിനു സമീപം മഹാലക്ഷ്മി സ്‌റ്റേഴ്‌സ് ഉടമ രഞ്ജിത് ചില്ലറവില്‍പ്പനയ്ക്കായി വാങ്ങിയ 10 ടിക്കറ്റുകളിലൊന്നായിരുന്നു ഇത്. കോടീശ്വരനെ കണ്ടെത്താനായിട്ടില്ല. ക്ഷേത്രദര്‍ശനത്തിനെത്തിയ ഭക്തരായിരിക്കും ടിക്കറ്റ് എടുത്തതെന്നാണ് കരുതുന്നത്. ഒന്നരമാസം മുമ്പാണ് ഈ ടിക്കറ്റ് വില്‍പ്പന നടത്തിയതെന്ന് ഏജന്റ് സോമസുന്ദരന്‍ പറഞ്ഞു. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപയുടെ ടിക്കറ്റും ഇവിടെയാണു വിറ്റത്.