മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ ആജീവനാന്ത പെൻഷൻ: നടക്കുന്നത് തട്ടിപ്പാണന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് രണ്ട് വർഷത്തെ സർവീസുണ്ടെങ്കിൽ ആജീവനാന്ത പെൻഷൻ നൽകുന്നതിനുള്ള തീരുമാനത്തിൽ ഇടപെടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.നടക്കുന്നത് തട്ടിപ്പാണെന്നും, യുവാക്കൾ ജോലി തേടി വിദേശത്തേക്ക് പോകേണ്ടിവരുമ്പോൾ പൊതുപണം ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ഗവർണർ പറഞ്ഞു.

“പാർട്ടി പ്രവർത്തകർക്ക് ജീവിതകാലം മുഴുവൻ പെൻഷൻ ലഭിക്കുന്നു. ആജീവനാന്ത പെൻഷൻ ലഭിക്കാൻ സാധാരണക്കാർക്ക് എത്രകാലം ജോലി ചെയ്യേണ്ടി വരും? ഓരോ മന്ത്രിമാരും പേഴ്സണൽ സ്റ്റാഫിലേക്ക് 25 ഓളം പേരെ നിയമിക്കുന്നു. രണ്ട് വർഷത്തിന് ശേഷം ഇവരോട് രാജിവെക്കാൻ ആവശ്യപ്പെടും. ഇവർക്ക് ആജീവനാന്ത പെൻഷൻ ലഭിക്കും. അത് നിർത്താൻ എനിക്ക് നിർദ്ദേശിക്കാൻ കഴിയില്ല. വരും ദിവസങ്ങളിൽ ഇത് ദേശീയതലത്തിൽ ചർച്ചയായ വിഷയമായി മാറും” – ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →