ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഇറ്റലി നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കാനും ധാരണയായി. ഒപ്പം അടുത്ത വര്‍ഷം ജി-20 ഉച്ചകോടിക്കായി പ്രധാനമന്ത്രി മെലോണിയെ ഇന്ത്യയിലേയ്ക്ക് സ്വാഗതം ചെയ്തു. ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി മെലോണിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വ്യാപാരം, നിക്ഷേപം, ഭീകരവാദം, ജനങ്ങളുമായുള്ള ബന്ധം തുടങ്ങി വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം ആഴത്തിലാക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.