ദോഹ: ലോകകപ്പിനു മുന്നോടിയായ അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി ഖത്തറിലെത്തി. 16 ന് അബു ദാബിയില്‍ യു.എ.ഇക്കെതിരേ നടക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനു മുന്നോടിയായാണ് മെസി ദോഹയില്‍ വന്നിറങ്ങിയത്.അര്‍ജന്റീനയുടെ 26 അംഗ സംഘത്തെ നയിക്കുന്നതു മെസിയാണ്. അബുദാബിയിലെ അല്‍ നാഹ്യാന്‍ സ്‌റ്റേഡിയത്തിലാണ് അര്‍ജന്റീന ടീമിന്റെ പരിശീലന ക്യാമ്പ്. സി ഗ്രൂപ്പില്‍ മെക്‌സിക്കോ, സൗദി അറേബ്യ, പോളണ്ട് എന്നിവര്‍ക്കൊപ്പമാണ് അര്‍ജന്റീന. 35 വയസുകാരനായ മെസിയുടെ അവസാന ലോകകപ്പാണെന്നാണ് കളിയെഴുത്തുകാരുടെ നിഗമനം.
ലയണല്‍ മെസി ഖത്തറിലെത്തി
