മലപ്പുറം: ആര്‍.എസ്.എസിന്റെ കവാത്ത് പരിശീലന കേന്ദ്രത്തിന് കാവലിരുന്നതില്‍ അഭിമാനിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് സുധാകരന്‍ ഖദറണിഞ്ഞ ആര്‍.എസ്.എസ് കാരനാണെന്നും ഇദ്ദേഹത്തെ യു.ഡി.എഫ് നേതാവായി ചുമക്കുന്നത് ലീഗ് നേതൃത്വത്തിന്റെ ഗതികേടാണെന്നും ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സിക്രട്ടറി കാസിം ഇരിക്കൂര്‍ പറഞ്ഞു. മലപ്പുറത്ത് ഐ.എന്‍ എല്‍ ജില്ല കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉല്‍ഘാടനം നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരിന്നു അദ്ദേഹം.ജില്ല പ്രസിഡന്റ് സമദ് തയ്യില്‍ അധ്യക്ഷത വഹിച്ചു. ഐഎന്‍എല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സലാം കുരിക്കള്‍, സംസ്ഥാന സിക്രട്ടറി ഒ.ഒ ഷംസു,ജില്ല ട്രഷറര്‍ റഹ്മത്തുള്ള ബാവ, സി.പി അബ്ദുല്‍ വഹാബ് പ്രസംഗിച്ചു
സുധാകരന്‍ ഖദറിട്ട ആര്‍.എസ്.എസ്: ഐ.എന്‍.എല്‍
