പത്ത് പ്രതികളും ഹാജരാകണമെന്ന് ജില്ലാ സെഷന്‍സ് കോടതി

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്തു മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടു പോയി തടങ്കലിലാക്കാന്‍ ശ്രമിച്ച കേസില്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റ് ഹാരിസും ഷംനയ്ക്ക് വിവാഹാലോചനയുമായി എത്തിയ റഫീഖും അടക്കം 10 പ്രതികളും ഹാജരാകണമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവ്.

പ്രതികളായ റഫീഖ് (റാഫി/അന്‍വര്‍), മുഹമ്മദ് ഷെരീഫ്, രമേശ്, അഷ്‌റഫ്, അബ്ദുല്‍ സലാം, മുഹമ്മദ് ഹാരീസ്, റഹീം, കെ.കെ.അബൂബക്കര്‍, നജീബ് രാജ, ജാഫര്‍ സാദിഖ് എന്നിവര്‍ ഡിസംബര്‍ 12-ന് ഹാജരാകണമെന്നാണ് ജില്ലാ ജഡ്ജി ഹണി എം. വര്‍ഗീസിന്റെ ഉത്തരവ്.

സ്വര്‍ണക്കടത്തെന്ന ആവശ്യവുമായാണ് ഷംനയെ സംഘം സമീപിച്ചത്. ഇതിനു ഷംന തയാറാകാതിരുന്നതോടെ ഹാരിസ്, റഫീഖ്, ഷെരീഫ് എന്നിവര്‍ വിവാഹത്തട്ടിപ്പ് ആസൂത്രണം ചെയ്യുകയായിരുന്നെന്നു പോലീസ് പറഞ്ഞു.വിവാഹാലോചനയുമായി നാലംഗ സംഘം ഷംനയുടെ വീട്ടിലെത്തുകയും വീടിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയുമായിരുന്നു. സംശയം തോന്നിയ താരത്തിന്റെ അമ്മ പോലീസില്‍ പരാതി നല്‍കിയതോടെയാണ് ബ്ലാക്ക്‌മെയില്‍ വിവരം പുറത്തായത്. പ്രതികള്‍ക്കെതിരേ പരാതികളുമായി മോഡലിങ് രംഗത്തുനിന്നുള്‍പ്പെടെ നിരവധിപേര്‍ വന്നിരുന്നു. പെണ്‍കുട്ടികളെ പൂട്ടിയിട്ടു സ്വര്‍ണവും പണവും തട്ടിയെടുത്തെന്ന പരാതിയില്‍ മൂന്നു കേസുകള്‍ കൂടി പ്രതികളുടെമേല്‍ ചുമത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →