കൊല്ലം എഴുകോണിൽ ഗാന്ധി പ്രതിമ തകർത്തു; പിന്നിൽ സിപിഎം എന്ന് കോൺഗ്രസ്; കേസെടുത്ത് പൊലീസ്

കൊല്ലംകൊട്ടാരക്കര എഴുകോണിൽ ഗാന്ധി പ്രതിമ തകർത്തു. 11/11/22 വെള്ളിയാഴ്ച രാത്രിയാണ് സംഭവം. 14/11/22 തിങ്കളാഴ്ച കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യാനിരുന്ന പ്രതിമയുടെ തലയാണ് തകർത്തത്. മുൻപ് ഇതേ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ഗാന്ധി സ്മൃതി മണ്ഡപം തകർത്തതിനെ തുടർന്നാണ് പുതിയ പ്രതിമ സ്ഥാപിച്ചത്. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ എഴുകോൺ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →