മണിക്കൂറുകള്‍ മുള്‍മുനയില്‍: ഒടുവില്‍ വ്യാജ ബോംബ്

വടകര: പുതിയ ബസ്‌സ്റ്റാന്‍ഡില്‍ കണ്ടെത്തിയ ബോംബ് വ്യാജനെന്ന് തിരിച്ചറിഞ്ഞതോടെ വടകരയിലെ ആശങ്കക്ക് വിരാമമായി. 11/11/2022 പുതിയ സ്റ്റാന്‍ഡില്‍ പടിഞ്ഞാറ് കുറ്റിയാടി ഭാഗത്തേക്ക് ബസ് നിര്‍ത്തുന്ന ഭാഗത്താണ് തിരി ഘടിപ്പിച്ച ഐസ് ക്രീം ബോളിന്റെ വലുപ്പത്തിലുള്ള ബോംബ് രൂപത്തിലുള്ള വസ്തു കാണപ്പെട്ടത്. സ്റ്റാന്റിലുള്ളവരും വ്യാപാരികളും മറ്റും തടിച്ചുകൂടി.

വിവരമറിഞ്ഞെത്തിയ പോലീസ് എത്തി സ്റ്റാന്‍ഡില്‍ സുരക്ഷ ശക്തമാക്കി. വസ്തുവിനടുത്ത് കൂടി നില്‍ക്കുന്നവരെ ദൂരത്തേക്ക് മാറ്റി. ബോംബ് സ്‌ക്വാഡെത്തി വസ്തു കസ്റ്റഡിയിലെടുത്തു പരിശോധിച്ചപ്പോള്‍ തന്നെ വ്യാജനെന്ന് വ്യക്തമായി. ഉറപ്പ് വരുത്താന്‍ മയ്യന്നൂരിലെ ക്വാറിയിലെത്തിച്ച് അഴിച്ചു പരിശോധിച്ചു. പ്ലാസ്റ്റിക്ക് വെയിസ്റ്റ് ചുരുട്ടി തിരി വെച്ച് ചുവന്ന സെലോ ടാപ്പ് കെട്ടിയ നിലയിലായിരുന്നു. ഏറെ നേരമാണ് സ്റ്റാന്‍ഡും പരിസരവും ആശങ്കയിലായത്. പോലീസ് വിഷയം ഗൗരവത്തിലെടുത്തിട്ടുണ്ട്. സി.സി.ടി.വി. കാമറകള്‍ പരിശോധിക്കും. പരീക്ഷിക്കാന്‍ ആരെങ്കിലും വെച്ചതാണോ എന്നും സംശയമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →