അന്താരാഷ്ട്ര പുസ്തകോത്സവം: വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും മത്സരങ്ങൾ

കേരള നിയമസഭ ലൈബ്രറിയുടെ ശതാബ്ദി ആഘോഷത്തിന്റെയും സ്വാതന്ത്രത്തിന്റെ 75ാം വാർഷികം പ്രമാണിച്ചുള്ള ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെയും ഭാഗമായി നവംബർ 28 മുതൽ ഡിസംബർ 4 വരെ നിയമസഭാ സമുച്ചയത്തിൽ അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി പുസ്തകാസ്വാദനം, പദ്യപാരായണം, ഒരു കഥ പറയാം, (Story telling), കാർട്ടൂൺ എന്നീ മത്സരങ്ങൾ ഓൺലൈൻ ആയും ക്വിസ്സ് മത്സരം ഡിസംബർ 1, 2, 3 തീയതികളിൽ നിയമസഭാ അങ്കണത്തിൽ വച്ചും നടത്തുന്നു. മത്സരവിജയികൾക്ക് സമ്മാനമായി പുസ്തക കൂപ്പണുകളും സർട്ടിഫിക്കറ്റുകളും നൽകും. വിശദവിവരങ്ങൾക്ക്: klibf.niyamasabha.org.

Share
അഭിപ്രായം എഴുതാം