പുല്‍പ്പള്ളി ബിവറേജിന് സമീപം അനധികൃത മദ്യ വില്‍പ്പന

പുല്‍പ്പള്ളി: താഴെ അങ്ങാടി ബിവറേജിനു സമീപം പ്രവര്‍ത്തിക്കുന്ന കട കേന്ദ്രീകരിച്ച് അനധികൃത മദ്യവില്‍പന നടക്കുന്നതായി പരാതി. രാവിലെ ആറു മണിക്ക് തുടങ്ങി ബിവറേജ് തുറക്കുന്ന 9.30 വരെയാണ് ഇവിടെ അനധികൃത മദ്യവില്‍പ്പന നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. അവധി ദിവസങ്ങളിലും കച്ചവടം പൊടിപൊടിക്കുകയാണ്.

ബിവറേജില്‍ നിന്ന് മദ്യം വാങ്ങി കോട്ടര്‍ 200 രൂപക്കും, പെഗ്ഗ് 100 രൂപയ്ക്കുമാണ് ഇവിടെ വില്‍പന നടത്തുന്നത്. നിരവധിയാളുകള്‍ അതിരാവിലെ തന്നെ മദ്യവില്‍പ്പന കേന്ദ്രങ്ങളില്‍ എത്തിചേരും. ചായ കടയുടെയും, പാന്‍ മസാല കടയുടെയും മറവിലാണ് ഈ അനധികൃത മദ്യക്കച്ചവടം നടക്കുന്നത്. രാവിലെ ട്യൂഷന്‍ ക്ലാസ്സില്‍ പോകുന്ന അനേകം വിദ്യാര്‍ത്ഥികള്‍ക്കും, വഴി യാത്രക്കാര്‍ക്കും ഈ അനധികൃത മദ്യവില്‍പ്പന ഏറെ ക്ലേശങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പരിസരവാസികള്‍ പറയുന്നു.

Share
അഭിപ്രായം എഴുതാം