വടകര: അഴിയൂര്‍ ബൈപ്പാസ് മേഖലയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 19 പേര്‍ക്കെതിരേ ചോമ്പാല പോലീസ് കേസെടുത്തു. നിര്‍മ്മാണ കമ്പനി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചതിന് കണ്ടാലറിയവുന്ന 15 പേര്‍ക്കെതിരെയും നാട്ടുകാരുടെ പരാതിയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെയുമാണ് കേസ്. സെക്യൂരിറ്റി ജീവനക്കാരനും വിമുക്ത ഭടനുമായ സമിനീഷ്, സഹോദരന്‍ ജിഷ്ണു എന്നിവര്‍ക്കാണ് മര്‍ദ്ദനേറ്റത്. സംഭവത്തില്‍ രാഷ്ട്രീയമുല്ലെന്ന് പോലീസ് പറയുന്നു. ബെപ്പാസ് മേഖലയില്‍ ഡ്രൈവിങ്ങ് പരിശീലനത്തിന് അനുമതി നല്‍കുന്ന കാര്യത്തില്‍ തര്‍ക്കം നിലവിലുണ്ടായിരുന്നു. ഈ തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയതെന്നാണ് പറയുന്നത്. പരുക്ക് പറ്റിയവര്‍ തലശേരി, വടകര ആശുപത്രികളില്‍ ചികിത്സയിലാണ്. പണി നടന്നു കൊണ്ടിരിക്കുന്ന റോഡില്‍ അപകടകരമായി രീതിയില്‍ വാഹനമോടിക്കുന്നതും മദ്യപ സംഘങ്ങള്‍ കൂട്ടം കൂടുന്നതും വിലക്കിയതാണ് മര്‍ദ്ദിക്കാന്‍ കാരണമെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു.
അഴിയൂര്‍ ബൈപ്പാസിലെ സംഘര്‍ഷം: 19 പേര്‍ക്കെതിരേ കേസ്
