മഞ്ചേരി: ഭിന്നശേഷിയുള്ള പത്താം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത 63 കാരന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി.
ചേലേമ്പ്ര പോറോല്‍ കാരായില്‍ ദാസന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്. 2022 സെപ്തബര്‍ 2 നാണ് സംഭവം. സ്‌കൂളില്‍ നടന്ന ഓണാഘോഷ പരിപാടിക്കെത്തിയ കുട്ടി ഭക്ഷണം കഴിക്കാനായി എത്തിയ ഹോട്ടലിന് പിറകിലേക്ക് കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. സെപ്തംബര്‍ 15നും സമാനമായി പീഡിപ്പിച്ചതായും പരാതിയുണ്ട്. കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സെപ്തംബര്‍ 26ന് കാളികാവ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


