കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച വനഭൂമിയും 01.01.1977 ന് മുമ്പ് ആദിവാസികളുടെ കൈവശത്തില്‍ ഉണ്ടായിരുന്ന ഭൂമിയും ഭൂരഹിതരായ ആദിവാസികള്‍ക്ക് പതിച്ചു നല്‍കുന്നതിന് കോന്നി താലൂക്കിന്റെ പരിധിയില്‍ ഉള്‍പ്പെട്ട അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട ഭൂരഹിതരായ ആളുകള്‍ കോന്നി താലൂക്ക് കാര്യാലയത്തിലോ കൈവശഭൂമി ഉള്‍പ്പെട്ട വില്ലേജിലോ ഒരു മാസത്തിനകം നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.