അമ്പലവാസി മഹാസഭ വാര്‍ഷിക സമ്മേളനം: വാര്യര്‍ എസ് ദാസ് ദേശീയ പ്രസിഡന്റ്

തൃശ്ശൂര്‍: അമ്പലവാസി മഹാസഭ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വാര്യര്‍ എസ് ദാസിനെ ദേശീയ പ്രസിഡന്റായും ബിനു ജി വാര്യരെ ദേശീയ ജനറല്‍ സെക്രട്ടറിയായും വിനോദ് ആര്‍ വിയെ ട്രഷററായും നിയമിച്ചു. ശ്രീവല്‍സന്‍ എന്‍ വാര്യറാണ് വൈസ് പ്രസിഡന്റ്. ശ്രീജിത്താണ് ദേശീയ ജോയിന്റ് സെക്രട്ടറി. ഒക്ടോബര്‍ 29ന് കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി ചെമ്പുക്കാവ് ബ്രാഞ്ചിന്റെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ സമ്മേളനം യുവജന നേതാവ് സന്ദീപ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ സന്ദീപ് വാര്യറെ പൊന്നാടയണിയിച്ച് അമ്പലവാസി മഹാസഭ ആദരിച്ചു.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മുന്നാക്കക്കാരായ വാര്യര്‍ സമുദായത്തിലെ ആളുകളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന സംഘടനയായി അമ്പലവാസി മഹാസഭ മാറുമെന്ന് പ്രതീക്ഷ സന്ദീപ് വാര്യര്‍ പങ്ക് വച്ചു. വായില്‍ വിരലിട്ടാല്‍ കടിക്കാത്ത സമുദായം ആണ് വാര്യര്‍ സമുദായമെന്നും അവരെ സ്വാഭിമാനികളും സ്വയം തൊഴില്‍ നേടുന്നവരുമാക്കി മാറ്റുകയെന്ന ലക്ഷ്യവുമായി മുന്നോട്ട് പോവുന്ന ഭാരവാഹികളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. സമുദായത്തിലെ ആളുകള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം, സ്വയം തൊഴില്‍ സാധ്യത, സര്‍ക്കാര്‍ ആനുകൂല്യം എന്നിവ നേടികൊടുക്കുന്ന തലത്തിലേക്ക് സംഘടന മുന്നോട്ട് പോകുമെന്നത് പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനയുടെ ആരംഭഘട്ടത്തെ കുറിച്ച് സ്മരിച്ച സമദര്‍ശി ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫായ വി ബി രാജന്‍,

ജനാധിപത്യവ്യവസ്ഥിതിയില്‍ സംഘടന എങ്ങനെ മുന്നോട്ട് പോകണമെന്നതിനെ കുറിച്ചാണ് സംസാരിച്ചത്. ചെറിയ സമൂഹം പോലും ഇന്നൊരു സമ്മര്‍ദ്ദശക്തിയാണ്. പതിനായിരം പേരുള്ള സംഘടനയ്ക്ക് പോലും ജനാധിപത്യത്തില്‍ വോട്ടിങ് ശക്തിയാവാന്‍ സാധിക്കും. സംഘടിതരും ഐക്യവുമുള്ള സംഘടനയായി വളരുമ്പോഴാണ് അത് സാധിക്കുക. അതിനായി കൃത്യമായ നിയമാവലികള്‍ക്ക് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവണം. അത്തരത്തിലൊരു സംഘടനയായി മാറാന്‍ അമ്പലവാസി മഹാസഭയ്ക്ക് സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Share
അഭിപ്രായം എഴുതാം