ഗിരിധര്‍ അരാമനെ പുതിയ പ്രതിരോധ സെക്രട്ടറി

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശില്‍നിന്നുള്ള ഗിരിധര്‍ അരാമനെ പുതിയ പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റു. തിങ്കളാഴ്ച വിരമിച്ച അജയ് കുമാറിന്റെ പിന്‍ഗാമിയാണ്. 1988 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ അരാമനെയ്ക്ക് സര്‍വീസ് രംഗത്ത് 32 വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ട്.

കേന്ദ്ര സര്‍ക്കാരിനും ആന്ധ്ര സര്‍ക്കാരിനും കീഴില്‍ പല നിര്‍ണായകസ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. മൂന്നു സേനകളുടെയും ആധുനികവത്കരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധചെലുത്തുന്ന നിര്‍ണായക വേളയിലാണ് ദൗത്യം ഏറ്റെടുക്കുന്നത്.ഹൈദരാബാദിലെ ജവാഹര്‍ലാല്‍ നെഹ്റു ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക് ബിരുദധാരിയായ അരാമനെ മദ്രാസ് ഐ.ഐ.ടിയില്‍നിന്ന് എം.ടെക്കും നേടി.

Share
അഭിപ്രായം എഴുതാം