റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂരില്‍ 14 ലക്ഷത്തിന്റെ എം.ഡി.എം.എയുമായി പിടിയില്‍

October 31, 2022 - 4:45 pm

കണ്ണൂര്‍: മമ്പറം മൈലുള്ളിമെട്ടയില്‍ കാറില്‍ കടത്തുകയായിരുന്ന 156.74 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ എക്‌സൈസ് പിടികൂടി. പാതിരിയാട് സ്വദേശി പി.പി. ഇസ്മയിലിനെയാണ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടെയാണ് ഇസ്മയില്‍ പിടിയിലായതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിപണിയില്‍ 14 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് ശേഖരമാണ് പിടികൂടിയത്. രണ്ടുദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് ഇന്നലെ രാവിലെ മമ്പറത്തുനിന്ന് പ്രതിയെ പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *