മലപ്പുറം: വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ മദ്രസാധ്യാപകന്‍ റിമാന്‍ഡില്‍. വണ്ടൂര്‍ പോരൂര്‍ വീതനശ്ശേരി പുന്നക്കാടന്‍ മുഹമ്മദ് ബഷീറാണ് പിടിയിലായത്. മാതാവിന്റെ പരാതിയിലാണു നടപടി.
മദ്രസയില്‍ നബിദിന പരിപാടി നടക്കുന്നതിനിടെ അധ്യാപകന്‍ പീഡിപ്പിച്ചെന്നാണു പരാതി. പോക്‌സോ ഉള്‍പ്പെടയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.