തായ്‌ലൻഡിൽ നിന്ന് കടത്തിക്കൊണ്ടുവന്ന അഞ്ച് അപൂർവജീവികളെ പിടികൂടി

ചെന്നൈ: തായ്‌ലൻഡിൽ നിന്ന് കടത്തിക്കൊണ്ടുവന്ന അഞ്ച് അപൂർവജീവികളെ ചെന്നൈ വിമാനത്താവളത്തിൽ പിടികൂടി. ബാങ്കോക്കിൽ നിന്ന് 2022 ഒക്ടോബർ 23 ഞായറാഴ്ചയെത്തിയ യാത്രക്കാരന്റെ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ജീവികളുണ്ടായിരുന്നത്. യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയും ജീവികളെ തായ്‌ലൻഡിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. ചെന്നൈ കസ്റ്റംസ് ഉദ്യോഗസ്ഥരുടേതാണ് നടപടി.

ഡ്വാർഫ് കസ്‌കസ്, കോമൺ സ്‌പോട്ടഡ് കസ്‌കസ് എന്നീ ജീവികളാണ് ബാഗിലുണ്ടായിരുന്നത്.കോമൺ സ്പോട്ടഡ് കസ്‌കസുകൾ അഥവാ വൈറ്റ് കസ്‌കസുകൾ ഓസ്ട്രേലിയയിലെ കേപ് യോർക്ക് മേഖലയിലും ന്യൂഗിനിയയിലും സമീപ പ്രദേശങ്ങളിലെ ചെറിയ ദ്വീപുകളിലും കാണപ്പെടുന്നവയാണ്. ഒരു സാധാരണ പൂച്ചയുടെ വലുപ്പമുള്ള ഇവയ്ക്ക് വൃത്താകൃതിയിലുള്ള തലയും, ചെറിയ ചെവികളും, കട്ടിയുള്ള രോമങ്ങളും ഉണ്ട്

Share
അഭിപ്രായം എഴുതാം