ഫേസ്ബുക്കിന്റെ ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ സംവിധാനം മെറ്റ അവസാനിപ്പിക്കുന്നു

കാലിഫോര്‍ണിയ: കണ്ടന്റുകള്‍ അതിവേഗത്തില്‍ ലോഡ് ചെയ്യുന്ന ഫേസ്ബുക്കിന്റെ ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ സംവിധാനം മെറ്റ അവസാനിപ്പിക്കുന്നു. ന്യൂസ് കണ്ടന്റുകള്‍ നല്‍കുന്നത് പൂര്‍ണമായും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുന്ന ആര്‍ട്ടിക്കിള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അത് ഫേസ്ബുക്ക് ആപ്പിന് ഉള്ളില്‍ തന്നെ അതിവേഗം ലോഡ് ചെയ്യുന്ന സംവിധാനമാണ് ഇന്‍സ്റ്റന്‍ഡ് ആര്‍ട്ടിക്കിള്‍. 2015-ലാണ് ക്വിക്ക്-ലോഡിംഗ് ആര്‍ട്ടിക്കിള്‍ ഫോര്‍മാറ്റ് ഫേസ്ബുക്ക് അവതരിപ്പിച്ചത്. വാര്‍ത്താ വെബ്‌സൈറ്റുകളുടെ കണ്ടന്റുകള്‍ വേഗത്തില്‍ ലോഡ് ചെയ്യാന്‍ ഇത് ഏറെ സഹായകമായിരുന്നു. പബ്ലിഷര്‍മാര്‍ക്ക് ഇതുവഴി പരസ്യവരുമാനവും ഫേസ്ബുക്ക് നല്‍കിയിരുന്നു.2023 ഏപ്രില്‍ പകുതിയോടെ ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ പിന്തുണ നിര്‍ത്തലാക്കാനാണ് മെറ്റയുടെ പദ്ധതി. വാര്‍ത്താ പ്രസാധകര്‍ക്ക് അവരുടെ ഫേസ്ബുക്ക് തന്ത്രങ്ങള്‍ പുനഃക്രമീകരിക്കാന്‍ ആറ് മാസത്തെ സമയം അനുവദിച്ചുതായി റിപ്പോര്‍ട്ടുകളുണ്ട്.2023-ന്റെ തുടക്കത്തോടെ സ്രഷ്ടാക്കള്‍ക്കും എഴുത്തുകാര്‍ക്കുമായി ബുള്ളറ്റിന്‍ എന്ന ന്യൂസ്ലെറ്റര്‍ സംവിധാനം അടച്ചുപൂട്ടുമെന്ന് ഈ മാസം ആദ്യം മെറ്റാ പ്രഖ്യാപിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം