അണ്ടര്‍ 17 ലോകകപ്പ്: ഇന്ത്യക്ക് രണ്ടാം തോല്‍വി

ഭുവനേശ്വര്‍: വനിതകളുടെ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളില്‍ ഇന്ത്യക്കു തുടര്‍ച്ചയായ രണ്ടാം തോല്‍വി. എ ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ മൊറോക്കോ ഇന്ത്യയെ 3-0 ത്തിനു തോല്‍പ്പിച്ചു.മൊറോക്കോയ്ക്കു വേണ്ടി ദോഹ എല്‍ മദാനി, യാസ്മിന്‍ സൗഹീര്‍, ജെന്ന ഷെരീഫ് എന്നിവര്‍ ഗോളടിച്ചു. മൊറാക്കന്‍ ടീമിനെ ഒന്നാം പകുതിയില്‍ ഗോളടിക്കാന്‍ വിടാതെ നിര്‍ത്താന്‍ ഇന്ത്യക്കായി. ആദ്യ മത്സരത്തില്‍ യു.എസ്.എ. ഇന്ത്യയെ 8-0 ത്തിനു തോല്‍പ്പിച്ചു. രണ്ടു കളികളും തോറ്റ ഇന്ത്യയുടെ നോക്കൗട്ട് സാധ്യത അസ്മതിച്ചു. ബ്രസീലും യു.എസും തമ്മില്‍ നടന്ന മത്സരം 1-1 നു സമനിലയായി. ബ്രസീലിനു വേണ്ടി അനാ കാരോലിന ഫിര്‍മിനോയും യു.എസിനു വേണ്ടി നികോളറ്റ് കിയോപ്സും ഗോളടിച്ചു. ബി ഗ്രൂപ്പ് മത്സരത്തില്‍ ജര്‍മനി 6-0 ത്തിന് ചിലിയെ തകര്‍ത്തു.

Share
അഭിപ്രായം എഴുതാം