റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: കിഫ്ബിക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനെതിരെ കെ കെ ശൈലജ ഉൾപ്പടെ അഞ്ച് എംഎൽഎമാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ചു. ഹർജി അടുത്ത ദിവസം പരിഗണിക്കാനിരിക്കെ 13/10/22 വ്യാഴാഴ്ചയാണ് ഹർജി പിൻവലിച്ചത്. ഹർജി നിലനിൽക്കില്ലെന്ന് കോടതി  വാക്കാൽ പറഞ്ഞിരുന്നു.  എംഎൽഎമാരായ കെ കെ ശൈലജ, ഐ ബി സതീഷ്, എം മുകേഷ്, ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി സമർപ്പിച്ചത്. ഇഡിയുടേത് അനാവശ്യ കടന്നു കയറ്റമാണ് എന്നും ഈ ഇടപടെലുകൾ വികസനത്തെ ബാധിക്കുന്നു എന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *