ത്രിരാഷ്ട്ര ട്വന്റി-20 ടൂര്‍ണമെന്റില്‍ കിവികള്‍ ഫൈനലില്‍

ക്രൈസ്റ്റ്ചര്‍ച്ച്: ബംഗ്ലാദേശിനെ 48 റണ്ണിന് തകര്‍ത്ത് ത്രിരാഷ്ട്ര ട്വന്റി-20 ടൂര്‍ണമെന്റില്‍ ന്യൂസിലന്‍ഡ് ഫൈനലില്‍. 14/10/2022 നടക്കുന്ന കലാശപ്പോരില്‍ പാകിസ്താനാണു കിവികളുടെ എതിരാളികള്‍. ബംഗ്ലാദേശിനെതിരേ ആദ്യം ബാറ്റേന്തിയ ന്യൂസിലന്‍ഡ് അഞ്ചു വിക്കറ്റിന് 208 റണ്ണടിച്ചു. ഡെവണ്‍ കോണ്‍വേന്‍(64), ഫിലിപ്സ് (60), മാര്‍ട്ടില്‍ ഗുപ്ടില്‍ (34), ഫിന്‍ അലന്‍ (32) എന്നിവര്‍ തിളങ്ങി.മറുപടി പറഞ്ഞ ബംഗ്ലാദേശിനായി ഷാക്കിബ് അല്‍ ഹസന്‍ 44 പന്തില്‍ 70 റണ്‍ നേടി. 23 വീതം റണ്‍ നേടിയ ലിട്ടന്‍ ദാസും സൗമ്യ സര്‍ക്കാരും ഒഴികെയുള്ളവര്‍ നിറംമങ്ങിയതോടെ ബംഗ്ലാദേശ് ഏഴുവിക്കറ്റിന് 160 റണ്ണിലൊതുങ്ങി.

Share
അഭിപ്രായം എഴുതാം