ആലപ്പുഴ: ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ അഞ്ചു വര്‍ഷം കൊണ്ട് ജില്ലയെ പൂര്‍ണമായും ലഹരി മുക്തമാക്കാന്‍ സാധിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി. ലഹരിക്കെതിരെ നവകേരള മുന്നേറ്റം പ്രചാരണ പരിപാടികളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജ് ഫോര്‍ വിമെന്‍സിലെ സെന്റര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് യൂണിറ്റും സംയുക്തമായി നടത്തിയ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും ഗാന്ധി ചിത്രപ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്റ്. അറിവും വിജ്ഞാനവുമായിരിക്കണം വിദ്യാര്‍ഥികളുടെ ലഹരിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ലഹരി വിരുദ്ധ കൈപുസ്തകത്തിന്റെ പ്രകാശനവും പ്രസിഡന്റ് നിര്‍വഹിച്ചു.
സെന്റ് ജോസഫ്സ് കോളേജ് ഫോര്‍ വിമെന്‍സ് പ്രിന്‍സിപ്പാള്‍ ഡോ. റീത്താ ലതാ ഡിക്കോത്തോ അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ മനോജ് കൃഷ്ണേശ്വരി മുഖ്യപ്രഭാഷണം നടത്തി.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഹാസന്‍ വടുതല, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സൗമ്യ ചന്ദ്രന്‍, സെന്റര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് യൂണിറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി.എസ്. ജ്യോതി ലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.