ഭിന്നശേഷിക്കാരായവരുടെ കലാ സൃഷ്ടികൾക്കു പുരസ്‌കാരങ്ങൾ

ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന സംസ്ഥാനത്തെ ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുവാനും അവരുടെ സർഗ്ഗാത്മകമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി 2021 വർഷത്തിൽ ഈ വിഭാഗത്തിലുള്ളവർ മലയാളത്തിൽ/ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ആത്മകഥ, സയൻസ് ഫിക്ഷൻ, ബാലസാഹിത്യം, കവിതാ സമാഹാരം, നോവൽ, ചെറുകഥകൾ ചിത്രരചനകൾ/ കളർ പെയിന്റിംഗ് തുടങ്ങിയ കലാ സൃഷ്ടികൾ അവാർഡിനായി ക്ഷണിക്കുന്നു. അപേക്ഷകർ പ്രസ്തുത സൃഷ്ടികളുടെ നാല് പകർപ്പുകൾ സ്വന്തം രചന/ സഷ്ടിയാണ് എന്ന് തെളിയിക്കുന്ന ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം, ഡിസെബിലിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 20ന് മുമ്പായി കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി. 9/1023 (1), ഗ്രൗണ്ട് ഫ്‌ളോർ,  ശാസ്തമംഗലം,  തിരുവനന്തപുരം- 695010 എന്ന വിലാസത്തിൽ സമർപ്പിക്കണം. നിശ്ചിത തീയതിയ്ക്ക് ശേഷം ലഭിക്കുന്ന കലാസൃഷ്ടികൾ അവാർഡിനായി പരിഗണിക്കില്ല.

Share
അഭിപ്രായം എഴുതാം