കഴിഞ്ഞ ദിവസം ചെന്നൈയിലെ ഫ്ലാറ്റിൽ പ്രമുഖ തമിഴ് നടി
ദീപയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.വിരുഗമ്പാക്കത്തുള്ള സ്വകാര്യ ഫ്‌ളാറ്റിലാണ് ദീപ താമസിച്ചിരുന്നത്. വീട്ടുകാര്‍ നടിയുടെ മൊബൈലിലേക്ക് വിളിച്ചിട്ടും എടുക്കാതെയായതോടെയാണ് കുടുംബാംഗങ്ങള്‍ ദീപയുടെ സുഹൃത്തിനെ വിവരം അറിയിച്ചത്. സുഹൃത്ത് അപ്പാര്‍ട്ട്മെന്റില്‍ എത്തിയപ്പോഴാണ് ദുപ്പട്ട കൊണ്ട് തൂങ്ങി മരിച്ച നിലയില്‍ ദീപയെ കണ്ടെത്തിയത്.
ആന്ധ്രാപ്രദേശ് സ്വദേശിനിയായ ദീപയുടെ യഥാര്‍ത്ഥ പേര് പോളിന്‍ ജെസീക്ക എന്നാണ്. ദീപ ഇതിനോടകം നിരവധി തമിഴ് സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തുപ്പരിവാളന്‍, വേദ എന്നി ചിത്രങ്ങളിലെ ദീപയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.നടിയുടെ മരണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു. 29കാരിയായ ദീപയുടെ ഫ്ലാറ്റില്‍ എത്തിയവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. മരിക്കുന്നതിനു തലേദിവസം ഒരു ഓട്ടോറിക്ഷയിലാണ് ദീപ ഫ്ലാറ്റിലെത്തിയത്. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് സൂചിപ്പിച്ച് ദീപ എഴുതിയ ആത്മഹത്യക്കുറിപ്പ് പൊലീസിനു ലഭിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ വിവാഹത്തിനു നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ദീപ മാനസിക സമ്മര്‍ദ്ധത്തിലായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.