സംസ്ഥാന സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി ഇ. ശ്രീധരൻ

പാലക്കാട്: നിലമ്പൂർ- നഞ്ചൻകോട് റെയിൽവേ ലൈൻ പദ്ധതി സംസ്ഥാനം അട്ടിമറിച്ചുവെന്ന് ഇ. ശ്രീധരൻ . കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുമായി പിണറായി വിജയൻ എല്ലാ കാര്യങ്ങളും ചർച്ച ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2022 സെപ്തംബർ 18 ഞായറാഴ്ചയാണ് പിണറായി വിജയൻ-ബസവരാജ ബൊമ്മെ കൂടിക്കാഴ്ച നടന്നത്.

നഞ്ചൻകോട്-നിലമ്പൂർ റെയിൽപാതയുമായി ബന്ധപ്പെട്ട നിർദേശം കേരളം മുന്നോട്ടുവെച്ചെങ്കിലും ബന്ദിപ്പൂർ ദേശീയ ഉദ്യാനത്തിലൂടെ കടന്നുപോകുന്നതിനാൽ സഹകരിക്കില്ല എന്നായിരുന്നു കർണാടകത്തിന്റെ നിലപാട്.ഈ മാസമാദ്യം ദക്ഷിണമേഖലാ കൗൺസിൽ യോഗത്തിലെ തീരുമാനപ്രകാരമാണ് പിണറായി വിജയൻ കർണാടകമുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്

Share
അഭിപ്രായം എഴുതാം