ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കിഷ്‌കിന്ധാ കാണ്ഡം എന്നു പേരിട്ടു

ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത് ആസിഫ് അലിയും അപര്‍ണ ബാലമുരളിയും നായകനും നായികയുമായി അഭിനയിക്കുന്ന ചിത്രമാണ് കിഷ്‌കിന്ധാ കാണ്ഡം.

സണ്‍ഡേ ഹോളിഡേ, തൃശ്ശിവപേരൂര്‍ ക്ള്പിതം , ബി ടെക് എന്നീ ചിത്രങ്ങളില്‍ ഇരുവരും നായകനും നായികയുമായി അഭിനയിച്ചിട്ടുള്ള ആസിഫ് അലിയും അപര്‍ണ ബാലമുരളിയും ഒരിടവേളക്ക് ശേഷം നായിക നായകൻമാരായി ഒന്നിച്ചെത്തുന്ന ചിത്രമാണ് കിഷ്കിന്ധാകാണ്ഡം.ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പയില്‍ ഇരുവരും ഒരുമിക്കുന്നുണ്ടെങ്കിലും പൃഥ്വിരാജിന്റെ നായികയാണ് അപര്‍ണ .

വിജയരാഘവന്‍ ആണ് കിഷ്‌കിന്ധാ കാണ്ഡത്തിലെ മറ്റൊരു പ്രധാന താരം.ദിന്‍ജിത്തിന്റെ ആദ്യ ചിത്രമായ കക്ഷി അമ്മിണിപ്പിള്ളയിലും ആസിഫ് അലി തന്നെയായിരുന്നു നായകന്‍.

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് കക്ഷി അമ്മിണിപ്പിള്ളയുടെ ഛായാഗ്രാഹനായിരുന്ന ബാഹുല്‍ രമേശ് ആണ് തിരക്കഥയും ദൃശ്യാവിഷ്കാരവും നിര്‍വഹിക്കുന്നത്. മൂന്നു കുരുങ്ങന്‍മാരുടെ കഥ എന്നാണ് ടാഗ്‌ലൈന്‍.

സംഗീതം: സുഷിന്‍ ശ്യാം. പ്രൊജക്‌ട് ഡിസൈന്‍ : കാക സ്റ്റോറീസ്. എഡിറ്റിംഗ്: സൂരജ് ഇ.എസ്, വസ്‌ത്രാലങ്കാരം സമീറ സനീഷ്, കലാസംവിധാനം: സജീഷ് താമരശേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രാജേഷ് മേനോന്‍. എന്നിവർ നിർവ്വഹിക്കുന്നു. ചിത്രീകരണം ഉടൻ ആരംഭിക്കും.

Share
അഭിപ്രായം എഴുതാം