ലോസ് ആഞ്ചലസ്: അമേരിക്കയില്‍ കുരങ്ങുപനി ബാധിച്ച് ആദ്യമരണം സ്ഥിരീകരിച്ചതായി ലോസ് ആഞ്ചലസ് കൗണ്ടി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്.യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും (സി.ഡി.സി) മരണം മങ്കിപോക്സ് അണുബാധ കാരണമാണെന്ന് സ്ഥിരീകരിച്ചു. മരണവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും പുറത്തുവിടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം സ്ഥിരീകരിച്ചിട്ടുണ്ട്.ടെക്സാസില്‍ രോഗബാധിതനായ ഒരാള്‍ കഴിഞ്ഞ മാസം മരിച്ചു. അതില്‍ വൈറസിന്റെ പങ്ക് സ്ഥിരീകരിച്ചിട്ടില്ല.കുരങ്ങുപനിയെന്ന് വിലയിരുത്തിയതോ സ്ഥിരീകരിച്ചതോ ആയ 22,000 കേസുകളാണ് ഈ വര്‍ഷം യു.എസില്‍ രേഖപ്പെടുത്തിയത്.
അമേരിക്കയില്‍ കുരങ്ങുപനി ബാധിച്ച് ആദ്യമരണം സ്ഥിരീകരിച്ചു
