ഓണം കൂട്ടായ്മയുടെ ഉത്സവമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജില്ലാതല ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടത്തിയ തിരുവാതിരകളി മത്സരം പന്തളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബന്ധങ്ങളുടെ കരുത്തും കൂടിച്ചേരലുകളുടെ ഊഷ്മളതയുമാണ് ഓണത്തെ വ്യത്യസ്ഥമാക്കുന്നതെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു. പന്തളം നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെ കുടുംബശ്രീ യൂണിറ്റുകളില്‍ നിന്ന് ഉള്ള ടീമുകള്‍ ആണ് മത്സരത്തിനെത്തിയത്. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷ് അധ്യക്ഷ ആയിരുന്നു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ യു. രമ്യ, ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവികുഞ്ഞമ്മ, കൗണ്‍സിലര്‍മാരായ കെ. സീന, രാധാ വിജയകുമാര്‍, ശ്രീദേവി, സുനിതാ വേണു, പി.കെ. പുഷ്പലത, ബിന്ദു കുമാരി, രശ്മി രാജീവ്, പന്തളം മഹേഷ്, ബെന്നി മാത്യു, അമീര്‍ഖാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ഈ മാസം ഒന്‍പതു മുതല്‍ 12 വരെയാണ് അടൂരില്‍ ഓണാഘോഷം നടക്കുന്നത്. 12ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് വിജയികള്‍ക്ക് സമ്മാനം നല്‍കും.
ഓണം കൂട്ടായ്മയുടെ ഉത്സവകാലം: ഡെപ്യൂട്ടി സ്പീക്കര്‍
