പനമരം: രണ്ടര വയസുകാരി താമരക്കുളത്തില്‍വീണ് മരിച്ചു. കോറോം മരച്ചുവട് പഴഞ്ചേരി ഹാഷിം-ഷഹന ദമ്പതിമാരുടെ ഏക മകള്‍ ഷഹദ ഫാത്തിമയാണ് മരിച്ചത്. ഹാഷിമിന്റെ ബന്ധുവായ പനമരം ഹൈസ്‌ക്കൂള്‍ റോഡിലെ പുതിയപുരയില്‍ ഖാലിദ് 05/09/2022 ഞായറാഴ്ച മരണപ്പെട്ടിരുന്നു. ഇവിടെ വച്ച് 05/09/2022 വൈകിട്ട് അഞ്ചരയോടെ ഷഹദ ഫാത്തിമയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് വീടിനോടു ചേര്‍ന്നുള്ള താമരക്കുളത്തില്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
രണ്ടര വയസുകാരി താമരക്കുളത്തില്‍ വീണ് മരിച്ചു
