റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്യാപ്റ്റൻ സെപ്റ്റംബർ 8 ന് തിയേറ്ററുകളിൽ

September 4, 2022 - 7:56 am

ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്ത് തെന്നിന്ത്യന്‍ സൂപ്പര്‍താരം ആര്യ നായകനായെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘ക്യാപ്റ്റന്‍’.സെപ്റ്റംബര്‍ 8 ന് കേരളത്തില്‍ തിയേറ്ററുകളിലെത്തുന്നു.ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.

ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റന്‍ വെട്രി സെല്‍വന്‍ എന്ന കഥാപാത്രമാണ് ആര്യ അവതരിപ്പിക്കുന്നത്.സിമ്രാന്‍, ഹരീഷ് ഉത്തമന്‍, മാളവിക അവിനാഷ്, ഗോകുല്‍ നാഥ്, ആദിത്യ മേനോന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ട്രെയിലറിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ക്യാമറ -എസ് യുവ, സംഗീതം -ഡി ഇമ്മന്‍, എഡിറ്റിംഗ് -പ്രദീപ് ഇ രാഘവ്, സ്റ്റണ്ട്സ് -ശക്തി ശരവണന്‍, കെ. ​ഗണേഷ്, ആര്‍ട്ട് ഡയറക്ടര്‍ -എസ് എസ് മൂര്‍ത്തി. ആറു മില്യണില്‍ പരം കാഴ്ചക്കാരുമായി ട്രെന്‍ഡിങ്ങില്‍ ആണ് ക്യാപ്റ്റന്റെ ട്രെയിലര്‍.

വിക്രം, ആര്‍ ആര്‍ ആര്‍, ഡോണ്‍ എന്നീ ചിത്രങ്ങളുടെ വന്‍ വിജയത്തിന് ശേഷം ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച്‌ ആര്‍ പിക്ചേഴ്സ് ആണ് ചിത്രം കേരളത്തില്‍ വിതരണംചെയ്യുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *