യാംഗൂണ്‍: മ്യാന്‍മര്‍ അധികൃതര്‍ ബോട്ടില്‍ നിന്ന് പിടികൂടിയ റോഹിന്‍ഗ്യന്‍ സംഘത്തിലെ ഏഴുപേര്‍ ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചു. 29/08/2022 കഴിഞ്ഞ തിങ്കളാഴ്ചയാണ് 65 പേരടങ്ങുന്ന സംഘത്തെ യാംഗൂണിനു 120 കിലോമീറ്റര്‍ തെക്ക് പ്യപോണ്‍ ടൗണ്‍ഷിപ്പിന് സമീപം അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തത്. മരിച്ചവരില്‍ മൂന്ന് പുരുഷന്മാരും നാല് സ്ത്രീകളും ഉള്‍പ്പെടുന്നു. അതേസമയം, അനധികൃതമായി കടത്തിക്കൊണ്ടുവന്നവരെയാണ് കസ്റ്റഡിയില്‍ എടുത്തതെന്നും ഇവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും മ്യാന്‍മര്‍ അധികൃതര്‍ പറഞ്ഞു.2017 ല്‍ നടന്ന അടിച്ചമര്‍ത്തലിനു പിന്നാലെ പതിനായിരക്കണക്കിനു റോഹിന്‍ഗ്യന്‍ മുസ്ലിമുകൾ മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേക്കും മറ്റും പലായനം ചെയ്തിരുന്നു.