റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സതേണ്‍ സോണല്‍ കൗണ്‍സില്‍: സില്‍വര്‍ലൈന്‍ ചര്‍ച്ചയാകും, അതിവേഗ റെയില്‍ ഇടനാഴി ആവശ്യപ്പെട്ട് തമിഴ്നാട്

September 3, 2022 - 2:21 pm

തിരുവനന്തപുരം: കേന്ദ്രവും സംസ്ഥാനങ്ങളും സംസ്ഥാനങ്ങള്‍ തമ്മിലുമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സതേണ്‍ സോണല്‍ കൗണ്‍സിലില്‍ കെ റെയില്‍ ഉയര്‍ത്താന്‍ കേരളം. പാത കര്‍ണാടക വരെ നീട്ടുന്നത് കേരളം ചര്‍ച്ചയില്‍ ഉന്നയിക്കും. യോഗത്തില്‍ തലശ്ശേരി, മൈസൂരു, നിലമ്പൂര്‍, നഞ്ചന്‍കോട് പാത കേരളം ഉന്നയിച്ചു. റെയില്‍വേ വികസനം പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. തമിഴ്നാടും അതിവേഗ റെയില്‍ ഇടനാഴി ആവശ്യപ്പെട്ടു.

കോവളം റാവിസ് കൺവൻഷൻ സെന്ററില്‍ നടക്കുന്ന കൗൺസിലിൽ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായാണ് അധ്യക്ഷത വഹിക്കുന്നത്. കൗൺസിലിൽ പങ്കെടുക്കാനായി 02/09/22 വെള്ളിയാഴ്ച കോവളത്ത് എത്തിയ അമിത് ഷായെ മുഖ്യമന്ത്രി സ്വീകരിച്ചിരുന്നു. സ്വീകരണത്തോട് അനുബന്ധിച്ച് കലാപരിപാടികളും അരങ്ങേറിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവർ കൗൺസിലിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ 10 മുതൽ 2 വരെയാണ് കൗൺസിൽ ചേരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *