റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റോഡുകള്‍ക്കും വേണം ‘വാറന്റി’ , ഉത്തരവുമായി പൊതുമരാമത്ത് വകുപ്പ്

September 3, 2022 - 1:25 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പണി പൂര്‍ത്തിയാവുന്ന റോഡുകളുടെ ഗുണനിലവാരത്തിന് കരാറുകാരന്‍ ഉത്തരവാദികളെന്ന് പൊതുമരാമത്ത് വകുപ്പ്. 6 മാസത്തിനകം റോഡ് തകര്‍ന്നാല്‍ എഞ്ചിനീയര്‍മാരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി. ഇതു വിശദീകരിച്ച് പിഡബ്‌ള്യൂഡി ഉത്തരവിറക്കി. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് പിഡബ്ല്യുഡിയുടെ നീക്കം.

നിര്‍മാണം പൂര്‍ത്തിയാക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്ത റോഡ് ഒരു വര്‍ഷത്തിനിടയില്‍ തകര്‍ന്നാലും ഉദ്യോഗസ്ഥരും കരാറുകാരും അന്വേഷണം നേരിടേണ്ടി വരും. ഇത്തരം അന്വേഷണം 3 മാസത്തിനകം പൂര്‍ത്തിയാക്കണം. മനഃപൂര്‍വമായതോ, ഉത്തരവാദിത്തമില്ലായ്മ മൂലമുള്ളതോ ആയ വീഴ്ച കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും എതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം കാലാവസ്ഥ, മഴ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാല്‍ റോഡ് തകരുന്ന പക്ഷം, ഈ നടപടികള്‍ ഉണ്ടാകില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *