ലീഗൽ മെട്രോളജി വകുപ്പിന്റെ ഓണം പ്രത്യേക പരിശോധന ഒന്ന് മുതൽ

ലീഗൽ മെട്രോളജി വകുപ്പ് ഓണത്തോടനുബന്ധിച്ച് നടത്തുന്ന മിന്നൽ പരിശോധന സെപ്റ്റംബർ ഒന്ന് മുതൽ പ്രത്യേക സ്‌ക്വാഡ് ആരംഭിക്കും. രാവിലെ 9 മുതൽ രാത്രി 8 വരെയാണ് സ്‌കാഡുകൾ പ്രവർത്തിക്കുക. മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, പാക്കേജ് കമ്മോഡിറ്റിസ് നിയമപ്രകാരം ആവശ്യമായ നിർദ്ദേശങ്ങൾ ഇല്ലാത്ത പായ്ക്കറ്റുകൾ വിൽപ്പന നടത്തുക, അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുക തുടങ്ങിയവ കണ്ടെത്തി നടപടി സ്വീകരിക്കും. എല്ലാ ജില്ലകളിലും രണ്ട് സ്‌ക്വാഡുകളായി പരിശോധന നടത്തുന്നതാണ്. ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറക്കുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് ഇതു സംബന്ധിച്ചുള്ള പരാതികൾ എല്ലാ ജില്ലകളിലുമുള്ള കൺട്രോൾ റൂമുകളിൽ അറിയിക്കാം. ടോൾ ഫ്രീ നമ്പർ: 1800 425 4835.
തിരുവനന്തപുരം- 8281698020, കൊല്ലം- 8281698028, പത്തനംതിട്ട-8281698035, ആലപ്പുഴ- 8281698043, കോട്ടയം- 8281698051, ഇടുക്കി- 8281698057, എറണാകുളം- 8281698067, തൃശ്ശൂർ- 8281698084, പാലക്കാട്- 8281698092, മലപ്പുറം- 8281698103, കോഴിക്കോട്- 8281698115, വയനാട്- 8281698120, കണ്ണൂർ- 8281698127, കാസർഗോട്- 8281698132.

Share
അഭിപ്രായം എഴുതാം