പാലാ ജനറൽ ആശുപത്രിയിൽ ജൈവമാലിന്യ സംസ്‌കരണ പ്ലാന്റ് തുറന്നു

പാലാ: പാലാ കെ.എം. മാണി സ്മാരക ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പുതിയ ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റ് തുറന്നു. പാലാ നഗരസഭ അധ്യക്ഷൻ ആന്റോ പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. ജൈവ മാലിന്യ സംസ്‌കരണത്തിനു സർക്കാർ അംഗീകൃത തുമ്പൂർമൂഴി മോഡൽ എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റാണ് ഇവിടെ സ്ഥാപിച്ചത്.

ആശുപത്രിയിലെ ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള ജൈവ മാലിന്യങ്ങളാണ് ഇവിടെ സംസ്‌കരിക്കുക. എയ്‌റോബിക് കമ്പോസ്റ്റ് സംസ്‌കരണത്തിൽ വായുസമ്പർക്കത്തിലൂടെ അഴുകുന്ന മാലിന്യങ്ങൾ സംസ്‌കരിച്ച് ഇവിടെ വളമാക്കി മാറ്റും. അഞ്ചുലക്ഷം രൂപ മുടക്കി കോട്ടയം സോഷ്യോ ഇക്കണോമിക് യൂണിറ്റാണ് പ്ലാന്റിന്റെ നിർമാണം പൂർത്തീകരിച്ചത്.

Share
അഭിപ്രായം എഴുതാം