അടൽ ബിഹാരി വാജ്പേയിയുടെ ചരമവാര്‍ഷികം; മുന്‍ പ്രധാനമന്ത്രിക്ക് ആദരാഞ്ജലികൾ അർപ്പിച്ച്‌ പ്രസിഡന്റ് മുര്‍മുവും, പ്രധാനമന്ത്രി മോദിയും

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ചരമവാര്‍ഷിക ദിനത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് ദ്രൗപതി മുര്‍മു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍ഖര്‍.

ദല്‍ഹിയിലെ സദൈവ് അടല്‍ സ്മാരക പാര്‍ക്കില്‍ എത്തിയ മറ്റ് നേതാക്കളും പുഷ്പാര്‍ച്ചന നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വാജ്പേയിയുടെ വളര്‍ത്തുമകള്‍ നമിത കൗള്‍ ഭട്ടാചാര്യ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 1998-2004 മുതലുള്ള ആറുവര്‍ഷക്കാലമാണ് വാജ്പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചത്. ഭാരത് രത്ന ജേതാവായ വാജ്പേയ് 2018ല്‍ 93 വയസ്സിലാണ് അന്തരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →