റോഡിലെ കുഴികള്‍ അടിയന്തരമായി നികത്തണം : കോഴഞ്ചേരി താലൂക്ക് വികസന സമിതി

റോഡിലെ കുഴികള്‍ അടിയന്തരമായി നികത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന്  കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം വിലയിരുത്തി. റോഡിലെ കുഴികള്‍ മനുഷ്യജീവന് ഭീഷണിയാകുന്നു. പ്രധാനമായും പത്തനംതിട്ട കുമ്പഴ മുതല്‍ സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍ വരെയാണ് റോഡില്‍ കൂടുതലായും കുഴികള്‍ രൂപപ്പെട്ടിട്ടുള്ളത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും രാത്രികാലങ്ങളില്‍ വരുന്ന ടൂറിസ്റ്റ് വാഹനങ്ങളുടെ അനിയന്ത്രിത വേഗത, ശബ്ദം, വെളിച്ചം, ഹോണ്‍ എന്നിവ നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കും.

അതോടൊപ്പം ജില്ലയില്‍ പ്രളയത്തില്‍ നിലനില്‍ക്കുന്നതിനാല്‍ ദ്രുതകര്‍മ്മ സേനയുടെ ഒരു സ്ഥിരം ക്യാമ്പ് വേണമെന്നും മുന്‍സിപ്പാലിറ്റികളില്‍ രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളില്‍ ജോലി ചെയ്യുന്നവര്‍ വ്യക്തി ശുചിത്വം പാലിക്കുന്നില്ലെന്നും യോഗം വിലയിരുത്തി. തൈക്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ കുളനട പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വിവിധ രാഷ്ട്രീയ പ്രതിനിധികളും ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം