തെലങ്കാനയില്‍ കോണ്‍ഗ്രസ് എം.എല്‍.എ. ബി.ജെ.പിയിലേക്ക്

ഹൈദരാബാദ്: തെലങ്കാനയിലെ കോണ്‍ഗ്രസ് നിയമസഭാഗം കെ. രാജഗോപാല്‍ റെഡ്ഡി സ്പീക്കര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. കോണ്‍ഗ്രസില്‍ നിന്ന് നേരത്തേ രാജിവച്ച രാജഗോപാല്‍ 21-നു ബി.ജെ.പിയില്‍ ചേരും.തെലങ്കാന നിയമസഭയ്ക്ക് ഒരുവര്‍ഷത്തിലേറെ കാലാവധി ശേഷിക്കുന്നതിനാല്‍ രാജഗോപാല്‍ പ്രതിനിധീകരിച്ചിരുന്ന മുനുഗോഡെ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് അനിവാര്യമാണ്. ഇവിടെ ബി.ജെ.പി. സ്ഥാനാര്‍ഥിയായി രാജഗോപാല്‍ തന്നെ മത്സരിക്കുമെന്നാണ് സൂചന.ഉപതെരഞ്ഞെടുപ്പ് ഫലം ചരിത്രപരമായിരിക്കുമെന്നും തെലങ്കാന രാഷ്ട്രീയത്തെ മാറ്റിമറിക്കുമെന്നും രാജഗോപാല്‍ അവകാശപ്പെട്ടു.

Share
അഭിപ്രായം എഴുതാം