മുംബൈ: മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ വികസിപ്പിക്കും. ബി.ജെ.പിയില്‍ നിന്നും ശിവസേനയില്‍ നിന്നുമുള്ള 14 പേര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തേക്കും. ബി.ജെ.പിയില്‍ നിന്ന് മുതിര്‍ന്ന നേതാക്കളായ സുധീര്‍ മുംഗാന്തിവര്‍, ചന്ദ്രകാന്ത് പാട്ടീല്‍, ഗിരീഷ് മഹാജന്‍ എന്നിവര്‍ മന്ത്രിസഭയില്‍ ഇടംപിടിക്കുമെന്നാണു വിവരം. ശിവസേനാ ഷിന്‍ഡെ പക്ഷത്തുനിന്ന് ഗുലാബ് രഘുനാഥ് പാട്ടീല്‍, സദ സര്‍വാങ്കര്‍, ദീപക് വസന്ത് കേസര്‍ക്കാര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന.
ശിവസേനയിലെ ആഭ്യന്തരകലാപത്തിനൊടുവില്‍ ഉദ്ധവ് താക്കറെ നയിച്ച മഹാവികാസ് അഘാഡി സര്‍ക്കാരിനെ വീഴ്ത്തി വിമതനേതാവ് ഏക്നാഥ് ഷിന്‍ഡെ ജൂണ്‍ 30-നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.ബി.ജെ.പി. പിന്തുണയോടെ അധികാരമേറ്റ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസും അധികാരമേറ്റു. അതിനുശേഷം ഒരുമാസം പിന്നിട്ടിട്ടും മന്ത്രിസഭാ വികസനംമാത്രം നടന്നില്ല. ഇതു പ്രതിപക്ഷ വിമര്‍ശനത്തിനു വഴിവച്ചതോടെയാണ് നീക്കങ്ങള്‍ വേഗത്തിലായത്.