റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫ്ളഷ് – മഴവില്ല് വനിതാ ചലചിത്രമേളയിൽ

August 8, 2022 - 12:26 pm

കോട്ടയം അനശ്വര തീയറ്ററില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഐഷാ സുല്‍ത്താന സംവിധാനം ചെയ്ത ‘ഫ്ളഷ്’ പ്രദര്‍ശിപ്പിക്കും.
മഴവില്ല് വനിതാ ഫിലിം സൊസൈറ്റി ആഗസ്റ്റ് 9,10,11 തീയതികളിലാണ് പ്രദർശനം.

അനശ്വര തീയറ്ററില്‍ 10ന് രാവിലെ 10 മണിക്കാണ് ഫ്ളഷിന്റെ പ്രദര്‍ശനം.ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ വനിതാ സംവിധായിക ഐഷാ സുല്‍ത്താന ഒരുക്കിയ ഫ്ളഷിന് ഇപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ച്‌ വരുന്നത്.കഴിഞ്ഞ ദിവസം നടന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയില്‍ നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.

ലക്ഷദ്വീപിന്റെ ഭൂപ്രകൃതി പശ്ചാത്തലമാക്കി നവാഗതരെ വെച്ച് ഒരുക്കിയ ഫ്ളഷിന്
സൂപ്പര്‍ താരനിരയുള്ള ബിഗ്ബജറ്റ് ചിത്രങ്ങള്‍ക്ക് ലഭിക്കുമാറുള്ള പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത്.

പുതുമുഖ താരങ്ങളെയും ദ്വീപ് നിവാസികളെയും ഉള്‍പ്പെടുത്തിയാണ് ഫ്ളഷ് ചിത്രീകരിച്ചിരിക്കുന്നത്.നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ മുംബൈ മോഡലായ ഡിമ്ബിള്‍ പോള്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ബീനാ കാസിം നിര്‍മ്മിച്ചിരിക്കുന്ന ഫ്ളഷിന്റെ ക്യാമറ കെ ജി രതീഷാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് -നൗഫല്‍ അബ്ദുള്ള, സംഗീതം-വില്യം ഫ്രാന്‍സിസ്, കൈലാഷ് മേനോന്‍, പി ആര്‍ ഒ-പി.ആര്‍.സുമേരന്‍.

കലാമൂല്യവും ജനപ്രിയവുമായ ഒരു സിനിമയാണ് ഫ്ളഷ്. ഞാനുള്‍പ്പെടെ ഒരുപാട് പേരുടെ വിയര്‍പ്പ് ആ ചിത്രത്തിന് പിന്നിലുണ്ട്,ഐഷാസുല്‍ത്താന പറയുന്നു.എത്രയോ പേരുടെ ദിവസങ്ങള്‍ നീണ്ട അദ്ധ്വാനത്തിലൂടെയാണ് സിനിമ നിങ്ങളിലേക്ക് എത്തുന്നത്.എന്റെ നാടിന്റെ കഥയാണ് സിനിമ പറയുന്നത്.ഐഷ സുല്‍ത്താന വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *