റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുഎസ് നാവികസേനയുടെ യുദ്ധക്കപ്പല്‍ ആദ്യമായി ഇന്ത്യയില്‍ നങ്കൂരമിട്ടു

August 8, 2022 - 11:45 am

ന്യൂഡല്‍ഹി: ഉഭയകക്ഷി പ്രതിരോധ, സൈനിക ബന്ധങ്ങള്‍ കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി അറ്റകുറ്റപ്പണികള്‍ക്കും അനുബന്ധ സേവനങ്ങള്‍ക്കുമായി യുഎസ് നാവികസേനയുടെ യുദ്ധക്കപ്പല്‍ ആദ്യമായി ഇന്ത്യയില്‍ നങ്കൂരമിട്ടു. യുഎസ്എന്‍എസ് ചാള്‍സ് ഡ്രൂ എന്ന ചരക്ക് കപ്പലാണ് 11 ദിവസത്തെ അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈ കാട്ടുപള്ളിയിലെ എല്‍ ആന്‍ഡ് ടി കപ്പല്‍ശാലയിലെത്തിയത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു യുഎസ് നേവി കപ്പല്‍ അറ്റകുറ്റപ്പണിക്ക് എത്തിക്കുന്നത്.യുഎസ്എന്‍എസ് ചാള്‍സ് ഡ്രൂവിനെ സ്വാഗതം ചെയ്യാന്‍ പ്രതിരോധ സെക്രട്ടറി ഡോ അജയ് കുമാര്‍, നേവി വൈസ് ചീഫ് വൈസ് അഡ്മിറല്‍ എസ്എന്‍ ഘോര്‍മഡെ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും എല്‍ ആന്‍ഡ് ടി ഷിപ്പ് യാര്‍ഡിലെത്തി. ചെന്നൈയിലെ യുഎസ് കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റാവിന്‍, ഡിഫന്‍സ് അറ്റാഷെ റിയര്‍ അഡ്മിറല്‍ മൈക്കല്‍ ബേക്കര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.യുഎസ് നാവികസേനയുടെ കപ്പലിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഡോ അജയ് കുമാര്‍ പറഞ്ഞു. ഇന്ത്യയും യുഎസും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം മെച്ചപ്പെടുത്തുന്നതില്‍ ഇന്ത്യയുടെ സംരംഭത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ആഴത്തിലുള്ള ഇടപെടലുകള്‍ക്കുള്ള ഒരു പുതിയ അധ്യായത്തിന്റെ തുടക്കമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *