റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വെങ്കയ്യ നായിഡുവിന് യാത്രയയപ്പ് നല്‍കും

August 8, 2022 - 11:36 am

തിരുവനന്തപുരം: ഉപരാഷ്ട്രപതി പദത്തില്‍ 08/08/2022 ബുധനാഴ്ച കാലാവധി പൂര്‍ത്തിയാക്കുന്ന വെങ്കയ്യ നായിഡുവിന് യാത്രയയപ്പ് നല്‍കും. സഭാധ്യക്ഷന് ആദ്യം രാജ്യസഭയാകും യാത്ര അയപ്പ് നല്‍കുക. രാവിലെ 11ന് രാജ്യസഭയില്‍ നടക്കുന്ന ചടങ്ങില്‍ കക്ഷി നേതാക്കള്‍ സംസാരിക്കും. വൈകീട്ട് ആറിന് ലൈബ്രറി ഹാളില്‍ നടക്കുന്ന യാത്ര അയപ്പ് ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും രാജ്യസഭാ അംഗങ്ങളും പങ്കെടുക്കും. യോഗത്തില്‍ വെങ്കയ്യ നായിഡു വിടവാങ്ങല്‍ പ്രസംഗം നടത്തും. ബിജെപി ദേശീയ അധ്യക്ഷ പദവി ഉള്‍പ്പെടെ വഹിച്ച വെങ്കയ്യ നായിഡു ഒന്നാം മോദി മന്ത്രിസഭയില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരിക്കെയാണ് 2017ല്‍ ഓഗസ്റ്റ് 11ന് ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റത്. വെങ്കയ്യ നായിഡുവിന്റെ കാലാവധി പൂര്‍ത്തിയാക്കിതിന് പിന്നാലെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ജഗ്ദീപ് ധന്‍കര്‍ വ്യാഴാഴ്ച സ്ഥാനമേല്‍ക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *